
മാമ്പഴ വിത്തിലൂടെ ലഭിച്ച തുക മാതൃഭൂമിയുടെ കൈതാങ്ങിന്..
മാമ്പഴ വിത്തിലൂടെ ലഭിച്ച തുക മാതൃഭൂമിയുടെ കൈതാങ്ങിന്..
ചെറുവത്തൂർ ….മാതൃഭൂമി പത്രത്തിൻ്റെ ഓണത്തിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് ഓണക്കോടി നൽകാനുള്ള പ്രവർത്തനത്തിന് കുട്ടമത്ത് ഗവർമെൻ്റ ഹയർ സെക്കൻ്ററി സ്ക്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ സാമ്പത്തിക പിന്തുണ. ഉത്തരകേരളത്തിലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം വിദ്യാലയങ്ങളിൽ നിന്നും മാമ്പഴവിത്ത് ശേഖരിക്കുന്ന പരിപാടിയിൽ കുട്ടമത്തെ സീഡ് അംഗങ്ങളും പങ്കാളികളായിരുന്നു. ഇതിൽ നിന്നും കിട്ടിയ തുക തങ്ങളുടെ ആവശ്യങ്ങൾക്ക് എടുക്കാതെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് മാറ്റിവെക്കാൻ തയ്യാറായി പ്രധാനാധ്യാപകനെയും സീഡ് കോ ഓർഡിനേറ്റ റെയും അറിയിച്ചു.സീഡ് അംഗങ്ങളിൽ നിന്നും സഹായ നിധി പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഏറ്റു വാങ്ങുകയും കുട്ടികളെയും പിന്തുണ നൽകിയ രക്ഷിതാക്കളെയും അനുമോദിക്കുകയും ചെയ്തു.പിടിഎ അംഗം വിജയൻ ,സീനിയർ അസിസ്റ്റൻ്റ് വി. പ്രമോദ് കുമാർ സീഡ് കോ ഓർഡിനേറ്റർ എം മോഹനൻ എന്നിവർ സംസാരിച്ചു. മാതൃഭൂമി ചെറുവത്തൂർ ലേഖകൻ രാജൻ ,സീഡ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീജ അധ്യാപകരായ രജനി ,വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.