
സ്മിത ടീച്ചറുടെ ഫോട്ടോ കവിതാ സമാഹാരം ‘ വരവിളി ‘ പ്രകാശനം ചെയ്തു.
സ്മിത ടീച്ചറുടെ ഫോട്ടോ കവിതാ സമാഹാരം ‘ വരവിളി ‘ പ്രകാശനം ചെയ്തു.
തൃക്കരിപ്പൂർ : മടിക്കൈ പൂത്തക്കാൽ ഗവ.യു.പി.സ്കൂൾ അധ്യാപിക സ്മിത ടീച്ചറുടെ ഫോട്ടോ കവിതാ സമാഹാരം ‘ വരവിളി ‘ പ്രകാശനം ചെയ്തു. തൃക്കരിപ്പൂർ തങ്കയയം സ്വദേശിയായ സ്മിത ഭരത് ഒരു വർഷത്തോളമായി മുടങ്ങാതെ എഴുതി കൊണ്ടിരിക്കുന്ന കവിതകളാണ് ‘വരവിളി – കാഴ്ച:കവിത : കരുത്ത് ‘എന്ന പേരിൽ ഫോട്ടോ കവിതാ സമാഹാരമായി പ്രസിദ്ധീകരിച്ചിക്കുന്നത്. സുഹൃത്തുക്കൾ അയച്ചു കൊടുക്കുന്ന ഫോട്ടോകൾക്ക് കാവ്യബിംബം പകർന്ന് രസത്തിന് തുടങ്ങിയ ഫോണെഴുത്ത് ഒരു ശീലമായി മാറിയതോടെ ടീച്ചറുടെ ശുഭ ദിന കവിതകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ തുടങ്ങിയ എഴുത്ത് ഒരു ദിവസവും മുടങ്ങിയില്ല. പായൽ ബുക്സ് ആണ് പ്രസാധകർ.
തങ്കയം മുഹമ്മദ് അബ്ദുറഹ്മാൻ വായന ശാല ആന്റ് ഗ്രന്ഥാലയവും സൗത്ത് തൃക്കരിപ്പൂർ ഗുരു ചന്തു പണിക്കർ സ്മാരക ഗവ.ഹൈസ്കൂർ 1991 എസ്.എസ്.എൽ.സി. ബാച്ച് – ഒപ്പരം കൂട്ടായ്മയും സംഘടിപ്പിച്ച ചടങ്ങിൽ കേരള സാഹിത്യ അക്കാദമി എക്സി. അംഗം ഇ.പി.രാജഗോപാലൻ കവി സി.എം.വിനയചന്ദ്രന് ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. എം.കെ.ഗോപകുമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ഇ.പി.രാജഗോപാലന് ഉപഹാരം സമ്മാനിച്ചു. എ.സവിത, ഇ.ചന്ദ്രൻ ,| കെ.വി. പ്രകാശൻ , ഇ.വി.രാജേഷ്, സ്മിത ഭരത് സംസാരിച്ചു. തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. പഞ്ചായത്ത് സൂപ്രണ്ട് പി.കൃഷ്ണ പൊതുവാളിന്റെയും റിട്ട. പഞ്ചായത്ത് സെക്രട്ടരി സുഭാഷിണിയുടെയും മകളാണ്. കടൽ മഷി പാത്രം കവിതാ സമാഹാരത്തിനു ശേഷമുള്ള രണ്ടാമത്തെ പുസ്തകമാണ് വരവിളി.
പടം: . സ്മിത ഭരതിന്റെ വരവിളി കവിതാ സമാഹാരം ഇ.പി.രാജഗോപാലൻ സി.എം.വിനയചന്ദ്രന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു.