
വി.കെ.പി.കെ.എച്ച്.എം.എം.ആർ.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആത്മഹത്യ പ്രവണതയ്ക്ക് പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
ആത്മഹത്യ പ്രവണതയ്ക്ക് പ്രതിരോധം
പടന്ന: പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആത്മഹത്യ പ്രവണതയ്ക്ക് പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. നാഷണൽ സർവ്വീസ് സ്കീം ഉജ്ജീവനം പദ്ധതിയുടെയും ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെയും ഭാഗമായാണ് പരിപാടി നടത്തിയത്. പ്രിൻസിപ്പാൾ ശ്രീ. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവും ഖത്തറിൽ ക്ലിനിക്കൽ നേഴ്സ് സ്പെഷലിസ്റ്റുമായ ശ്രീ. ഷിജു. ആർ. കാനായി ക്ലാസ് കൈകാര്യം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീ. സജീവ് വടവന്തൂർ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ വി.കെ.പി. അബ്ദുൾജലീൽ , പി. സുധീഷ്, ടി. വിനീത്, വി. സഞ്ജയ്, കെ.പി. അനിത, കെ. ആരതി, എം. സംഗീത എന്നിവർ സംസാരിച്ചു. നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർ സി.എച്ച്. മുഹമ്മദ് റാസി നന്ദി പറഞ്ഞു.