
ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി.സ്ക്കൂളിൽ കുട്ടികൾ ഓസോൺ കുടകളായി മാറിയപ്പോൾ
കുഞ്ഞുങ്ങൾ ഓസോൺ കുടയായി
ഭൂമിക്ക് മേൽ കയ്യൊപ്പ് ചാർത്തി.
ചെറുവത്തൂർ: പരിസ്ഥിതി സംരക്ഷണത്തിൽ ഞങ്ങളും പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുത്ത് കുഞ്ഞുങ്ങൾ ഓസോൺ കുടയായി മാറി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ.പി സ്ക്കൂളിലെ കുട്ടികളാണ് ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി ഭീമൻ – കുടയായി മറിയത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റിനെ തടഞ്ഞു നിർത്തി ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന ഓസോൺ പാളിയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായാണ് ഓസോൺ ദിനം ആചരിച്ചത്.ചെറിയ ചെറിയ കുടകൾ ചേർത്ത് ഭീമൻ ഓസോൺ കുട തീർക്കുകയായിരുന്നു. നാലാം ക്ലാസ്സിലെ കുട്ടികളാണ് ഓസോൺ കുടകളായത്. അധ്യാപകർ നേതൃത്വം നൽകി.
ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി.സ്ക്കൂളിൽ കുട്ടികൾ ഓസോൺ കുടകളായി മാറിയപ്പോൾ
Live Cricket
Live Share Market