
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഓസോൺ പാളിയെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് കുട്ടമത്തെ സീഡ് കുട്ടികൾ ഓസോൺ സംരക്ഷണ റാലി നടത്തി
ഓസോൺ പാളി പ്രതീകാത്മക സംരക്ഷണ റാലി
ചെറുവത്തൂർ.
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഓസോൺ പാളിയെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് കുട്ടമത്തെ സീഡ് കുട്ടികൾ ഓസോൺ സംരക്ഷണ റാലി നടത്തി. കെ.ചന്ദന ഓസോൺ പ്രഭാഷണം നടത്തി. സീഡ് കോ ഓർഡിനേറ്റർ എം മോഹനൻ അധ്യാപകരായ പി.നളിനി ,പി വി രജനി ,പി വസന്ത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാമ്പ ത്തൈകൾ വിതരണം ചെയ്തു.സ്ക്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.ശ്രീജ തായമ്പത്ത് ,പി ആശ, കെ സുജാത ,എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market