
ആഗോള സഹകരണത്തിലൂടെ ഭൂമിയിലെ ജീവനെ നിലനിർത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള സന്ദേശമൊരുക്കി ആലന്തട്ട എം യു.പി.സ്ക്കൂളിൽ ഓസോൺ ദിനം ആചരിച്ചു.
ഓസോൺ ദിനാചരണം നടത്തി
ആലന്തട്ട :
ആഗോള സഹകരണത്തിലൂടെ ഭൂമിയിലെ ജീവനെ നിലനിർത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള സന്ദേശമൊരുക്കി ആലന്തട്ട എം യു.പി.സ്ക്കൂളിൽ ഓസോൺ ദിനം ആചരിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. മനുഷ്യന്റെ ഉപഭോഗ സംസ്ക്കാരം പ്രകൃതിയെയും അന്തരീക്ഷത്തേയും എത്രത്തോളം മലിനപ്പെടുത്തുന്നുവെന്നും, അത് ഭൂമിയിലെ ജൈവവും അജൈവവുമായ ഘടകങ്ങളെ എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന ചിന്ത കുട്ടികളിൽ ഉണർത്താൻ ഓസോണിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നടത്തി. ശാസ്ത്രാധ്യാപകൻ ശ്രീ. കെ. ചന്ദ്രൻ മാസ്റ്റർ, ചീമേനി ക്ലാസ്സെടുത്തു. തുടർന്ന് വിവിധ ലഘു പരീക്ഷണങ്ങളെ കോർത്തിണക്കി ശാസ്ത്ര ലഘു പരീക്ഷണ വിസ്മയം നടന്നു. തീരിയില്ലാതെ കത്തുന്ന വിളക്ക്, ഒരിക്കലും വറ്റാത്ത നീരുറവ, ആനപീപ്പി കൊണ്ട് മേളം, മുട്ട വിഴുങ്ങും കുപ്പി , മാറ്റം വരാത്ത ബലൂൺ തുടങ്ങി കുട്ടികളെ വിസ്മയിപ്പിക്കുന്ന ലഘുപരിക്ഷണങ്ങൾ നടന്നു.
പ്രധാനധ്യാപകൻ കെ.വി. വിനോദ് അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ്ബ് സ്പോൺസർ പ്രവിത. എൻ.വി. സ്വാഗതവും, സയൻസ് ക്ലബ്ബ് സെക്രട്ടറി കൃഷ്ണ.എസ്. നന്ദിയും അറിയിച്ചു.