
രാവണേശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഭാഷണ പരമ്പര സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രഭാഷണ പരമ്പര തുടരുന്നു.
ശോഭന വജ്രജൂബിലി
‘കാലത്തിന്റെ ഗുരു’
പ്രഭാഷണം നടത്തി
രാവണേശ്വരം: രാവണേശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഭാഷണ പരമ്പര സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രഭാഷണ പരമ്പര തുടരുന്നു. ‘കാലത്തിന്റെ ഗുരു’ എന്ന വിഷയത്തിൽ നാരായണ ഗുരുസമാധി ദിനത്തിൽ വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി. ഈഴവ ജാതിക്കുവേണ്ടിയല്ല ഗുരു പ്രവർത്തിച്ചതെന്നും ജാതിയെ ഇല്ലായ്മ ചെയ്യാനാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ ഭാരവാഹികൾ എല്ലാം ഈഴവരായിരുന്നില്ല. ഇതര വിഭാഗങ്ങളും അതിലുണ്ടായിരുന്നു. ആധ്യാത്മികതയെ ദേശീയതയുമായ ബന്ധപ്പെടുത്തിയതുകൊണ്ടാണ് ശ്രീനാരായണൻ കാലത്തിന്റെ ഗുരുവായത് എന്ന് അദ്ദേഹം പറഞ്ഞു. ടി. രഘുരാമൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് വാർഷികത്തിന്റെ ഭാഗമായി അരങ്ങിലെത്തിച്ച ‘മഞ്ഞുപെയ്യുന്ന മനസ്’ എന്ന നാടകത്തിന്റെ സംവിധായകരായ രാമകൃഷ്ണൻ ചാലിങ്കാൽ, പ്രഭാകരൻ ചാലിങ്കാൽ എന്നിവരെ അനുമോദിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. കൃഷ്ണൻ ഉപഹാരം നൽകി. ഗോവിന്ദൻ പള്ളിക്കാപ്പിൽ, പ്രഭാകരൻ ചാലിങ്കാൽ സംസാരിച്ചു. ജിനു ശങ്കർ സ്വഗതവും നിഖിൽ പുളിക്കാൽ നന്ദിയും പറഞ്ഞു.
പടം രാവണേശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വജ്രജൂബിലി ആഘോഷങ്ങളുടെ ‘കാലത്തിന്റെ ഗുരു’ എന്ന വിഷയത്തിൽ വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തുന്നു.