
സദ്ഗുരു പബ്ലിക് സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ വൈവിധ്യമാർന്ന പരിപാടികളുടെ ആഘോഷിച്ചു
സദ്ഗുരു പബ്ലിക് സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ വൈവിധ്യമാർന്ന പരിപാടികളുടെ ആഘോഷിച്ചു
.
കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്കൂളിൽ ഗ്രാൻഡ് പേരന്റസ് ഡേ ആഘോഷം ശ്രദ്ധേയമായി.കെ ജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടിക്കുരുന്നുകൾ മുത്തശ്ശീമുത്തശ്ശന്മാരെ സ്നേഹപൂർവ്വം ചടങ്ങിലേക്ക് ആനയിച്ചു. ശ്രീമതി വിജയാ കാമത്ത് ദീപം തെളിയിച്ച് ഗ്രാൻഡ് പാരൻസ് ഡേ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി :അമൃത സന്തോഷ് അധ്യക്ഷത വഹിച്ചു.കെ ജി കോ-ഓർഡിനേറ്റർ ശ്രീമതി: രശ്മി പത്മനാഭൻ, അധ്യാപകൻ ശ്രീ: രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ ജി വിദ്യാർത്ഥികളായ അഥർവ് ജയകുമാർ സ്വാഗതവും സൃഷ്ടി വാഗീശ്വരി നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രാൻഡ് പാരന്റ്സിനായി വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.
Live Cricket
Live Share Market