
പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
ആരോഗ്യക്ലാസ് സംഘടിപ്പിച്ചു
പടന്ന: പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. നാഷണൽ സർവ്വീസ് സ്കീന്റെ ആരോഗ്യരംഗം എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്ദേര ക്ലാസ് കൈകാര്യം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, സീനിയർ അദ്ധ്യാപകൻ എ.എൻ. അശോക് കുമാർ , സ്റ്റാഫ് സെക്രട്ടറി വി.കെ.പി. അബ്ദുൾ ജലീൽ, വളണ്ടിയർ ലീഡർ യു. ഗൗരിലക്ഷ്മി എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market