
ഞാനും എന്റേതും എന്നതിനും പകരം ഞാനും നമ്മളും എന്ന ചിന്തയിലേക്ക് വളരാൻ നമുക്ക് കഴിയണം. സ്വാമി മുക്താനന്ദജി
ഞാനും എന്റേതും എന്നതിനും പകരം ഞാനും നമ്മളും എന്ന ചിന്തയിലേക്ക് വളരാൻ നമുക്ക് കഴിയണം. സ്വാമി മുക്താനന്ദജി
കാഞ്ഞങ്ങാട്:ഗാന്ധിജി യുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. ഞാനും എന്റേതും എന്നതിനും പകരം ഞാനും നമ്മളും എന്ന ചിന്തയിലേക്ക് വളരാൻ നമുക്ക് കഴിയണം. നമ്മുടെ ജീവിതം കൊണ്ട് പ്രകൃതിക്കും സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയണം. ആനന്ദാശ്രമം സ്വാമി മുക്താനന്ദജി പറഞ്ഞു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനം ചെയ്തുകൊണ്ട്ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും അദ്ദേഹം നിർവഹിച്ചു.സ്കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ അധ്യക്ഷനായി. ചടങ്ങിൽ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഖാദർ മാങ്ങാട്, ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത്, പി.ടി.എ പ്രസിഡണ്ട് പല്ലവ നാരായണൻ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ അനിത പി. വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ശശിധരൻ നന്ദിയും പറഞ്ഞു