
രിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
നൂറിലധികം പേർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.
കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്തു.
പരിയാരം ആയുർവേദ കോളേജിലെ ശിശു രോഗം, സ്ത്രീ രോഗം, കണ്ണ് രോഗം, ഇ.എൻ.ടി. ജനറൽ മെഡിസിൻ വിഭാഗത്തിൽ പെട്ട പതിനഞ്ചോളം വിഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ റെജിസ്റ്റർ ചെയ്ത മുഴുവനാളുകൾക്കും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി.രമണി അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് എസ്.ഗോപകുമാർ അടുക്കളയാണ് ആശുപത്രി എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ വി.ശ്രീവിദ്യ, ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ പി.കെ.രാജശേഖരൻ ,കൊടക്കാട് നാരായണൻ , വി.വി.പ്രദീപൻ , എ.ശശിധരൻ പ്രസംഗിച്ചു.
പടം: പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം പരിയാരം ആയുർവേദ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു.