ഗവൺമെൻറ് ഐടിഐ കയ്യൂർ മലയാളഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ വാരാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നാടക രചയിതാവ്, കഥാകൃത്ത്, ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ വ വിജേഷ്കാരി നിർവഹിച്ചു.
ഗവൺമെൻറ് ഐടിഐ കയ്യൂർ മലയാളഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ വാരാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നാടക രചയിതാവ്, കഥാകൃത്ത്, ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ വ വിജേഷ്കാരി നിർവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീ വിനീഷ് പി ആർ സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ ശ്രീ ഷൈൻ കുമാർ അദ്ധ്യക്ഷം നിർവഹിച്ചു.ശ്രീ മാക്സ് വെൽ എസ് വി , ശ്രീ രമേശൻ പി വി ,ശ്രീ മിഥുൻ മനോഹരൻ എന്നിവർ ആശംസകളർപ്പിച്ചു.ജീവനക്കാരായ ശ്രീമതി ശ്രീജ, ശ്രീ വൈശാഖൻ, ശ്രീ സംഗീത് മോഹൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ശ്രീ വിനോദ് അലന്തട്ട നയിച്ച കവിയരങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ പ്രവർത്തകനുംകവിയുമായ ശ്രീ ഗണപൂജാരി നിർവഹിച്ചു.കവിയരങ്ങിൽ പ്രാദേശിക കവികളായ ശ്രീപത്മരാജൻ ഇരവിൽ , ശ്രീ രാമകൃഷ്ണൻ രശ്മി സദനം ,ശ്രീ മധു ആലപ്പടമ്പ്, കൊടക്കാട് ദാമോദരൻ, സുരേന്ദ്രൻ കാടങ്കോട് ,ശ്രീ സന്തോഷ് ഒഴിഞ്ഞവളപ്പ്, സീതാദേവി കരിപ്പാട്, വിജയൻ കാലിക്കടവ്,ശ്രീ മിഥുൻ കരിവെള്ളൂർ,ശ്രീ വി ജി മടിക്കൈ,ശ്രീ കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ശ്രീ ഷാജഹാൻ തൃക്കരിപ്പൂർ , ശ്രീകുമാർ ശ്രീ പ്രസന്നൻ ചെറുവള്ളി എന്നിവർ കവിതകൾ അവതരിപ്പിച്ചു. ചടങ്ങിൽ ശ്രീ സുമേഷ് പി നന്ദി പറഞ്ഞു.