കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര സ്വീകരണ *സംഘാടക സമിതി* *രൂപീകരിച്ചു*
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
സംസ്ഥാന പദയാത്ര സ്വീകരണ
*സംഘാടക സമിതി*
*രൂപീകരിച്ചു*
പിലിക്കോട്:
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ അർത്ഥത്തിലും കേരളത്തെ തൊട്ടുണർത്തുന്ന ജനകീയ ക്യാമ്പെയിനുകൾ നടന്നുവരികയാണ്. അതിലൊന്നാണ് കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പദയാത്ര.
പദയാത്രയ്ക്ക് കാലിക്കടവിലെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ വിപുലമായ സംഘാടക സമിതി രൂപീകരണം കാലിക്കടവ് രമ്യ ഫൈൻ ആർട്സിൽ നടന്നു.
സംഘാടകസമിതി രൂപീകരണ യോഗം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഇ.കുഞ്ഞിരാമൻ, ഡോ.എം.വി.ഗംഗാധരൻ ,കെ.പ്രഭാകരൻ, എൻ.രവീന്ദ്രൻ , സി.എം. മീനാകുമാരി , പി.കുഞ്ഞിക്കണ്ണൻ,കൊടക്കാട്നാരായണൻ ,പ്രദീപ്കൊടക്കാട് സംസാരിച്ചു. കെ.പി.രാമചന്ദ്രൻ സ്വാഗതവും പി.ടി. രാജേഷ് നന്ദിയും പറഞ്ഞു. അനുബന്ധപരിപാടികളായി തെരുവോര ചിത്രരചന, അന്ധവിശ്വാസ അനാവരണ ശാസ്ത്രമാജിക്ക് , പുസ്തക പ്രചാരണം,ബദൽ ഉൽപ്പന്ന പ്രചരണം എന്നിവ സംഘടിപ്പിക്കുന്നു. ഭാരവാഹികൾ : ടി.വി.ഗോവിന്ദൻ – ചെയർമാൻ, ടി.വി.ശ്രീധരൻ – വർക്കിംഗ്ചെയർമാൻ, പ്രദീപ് കൊടക്കാട് – ജനറൽ കൺവീനർ, കെ.പി.രാമചന്ദ്രൻ ,പി.ടി.രാജേഷ് – കൺവീനർമാർ.
2023 ജനുവരി 26 ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തിലാണ് ജാഥ തീരുമാനിച്ചിട്ടുള്ളത്. ജാഥയിലുടനീളം സ്ഥിരാംഗങ്ങളായി 100 പേരും ഓരോ ജില്ലയിലും 100 മുതൽ 150 വരെ താൽക്കാലിക അംഗങ്ങളും പദയാത്രികരാവും. *ശാസ്ത്രം ജനനന്മയ്ക്ക് , ശാസ്ത്രം നവകേരളത്തിന്* എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പദയാത്ര പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ *ഡോ.തോമസ് ഐസക്* നയിക്കുന്നു. പദയാത്രയ്ക്ക്
തൃക്കരിപ്പൂർ മേഖലയിൽ എരിഞ്ഞിക്കീൽ, ചെറുവത്തൂർ ,കാലിക്കടവ്, നടക്കാവ്, ഇളമ്പച്ചി എന്നിവിടങ്ങളിൽ സ്വീകരണം നല്കുന്നുണ്ട് . കാലിക്കടവിൽ ജനുവരി 28 ന് രാവിലെ 10 മണിക്ക് സ്വീകരണം നൽകുന്നു.