![](https://raareedenewsplus.com/r3e/uploads/2023/02/Screenshot_2023-02-06-23-45-18-99_6012fa4d4ddec268fc5c7112cbb265e7-780x405.jpg)
കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുച്ചക്രവാഹനം സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു
കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുച്ചക്രവാഹനം സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു
കാസർഗോഡ് ജില്ലാ പഞ്ചായത്തിൻറെ സമഗ്ര ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചലനപരമായ വെല്ലുവിളി നേരിടുന്നവർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണത്തിന്റെ നാലാം ഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു 15 സൈഡ് വീൽ സ്കൂട്ടർ ആണ് നാലാംഘട്ടത്തിൽ വിതരണം ചെയ്തത് ആകെ വിതരണം ചെയ്ത സ്കൂട്ടറുകളുടെ എണ്ണം 115 ആയി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഷാനവാസ് പാതൂർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഷിനോജ് ചാക്കോ, മെമ്പർ ശ്രീ മനു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ ബാലകൃഷ്ണൻ ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ സീനിയർ സൂപ്രണ്ട് അബ്ദുള്ള, ജൂനിയർ സൂപ്രണ്ട് ശ്രീ ജയേഷ് മുഹമ്മദ് നൗഫൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.