ലീഡേഴ്സ് ഫോർ ഓൾ ; ഓൾ ആർ ലീഡേഴ്സ് വേറിട്ട പ്രവർത്തനത്തിലൂടെ GHS കാഞ്ഞിരപ്പൊയിൽ
ലീഡേഴ്സ് ഫോർ ഓൾ ; ഓൾ ആർ ലീഡേഴ്സ്
വേറിട്ട പ്രവർത്തനത്തിലൂടെ GHS കാഞ്ഞിരപ്പൊയിൽ
കാഞ്ഞങ്ങാട് : ‘നേതൃത്വപരിശീലന പ്രവർത്തനങ്ങളിലൂടെ അക്കാഡമിക മികവിലേക്ക് ‘ എന്ന നൂതനമായ പദ്ധതിയുമായി ജി എച്ച് എസ് കാഞ്ഞിരപ്പൊയിൽ.
കുട്ടികൾക്ക് വിവിധമേഖലകളിൽ ചുമതലകൾ നൽകുകയും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കുട്ടികളിൽ ഉത്തരവാദിത്വബോധവും ആത്മവിശ്വാസവും നേതൃപരമായ കഴിവുകളും വളർത്തി മികച്ച അക്കാദമിക നേട്ടങ്ങളിലേക്കും, അതുവഴി മികച്ച പൗരബോധത്തിലേക്കും നയിക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദ്യാലയം ഈ നൂതനമായ പദ്ധതി തനതുപരിപാടി
യായി ഏറ്റെടുത്ത് നടത്തുന്നത്. സമഗ്ര ശിക്ഷ കേരള കാസറഗോഡിന്റെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ.പി നിർവ്വഹിച്ചു.
പിടി എ പ്രസിഡന്റ് വിജേഷ് N അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ വേണുഗോപാലൻ മുങ്ങത്ത് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശൈലജ A ഹോസ്ദുർഗ് ബി പി സി വിജയലക്ഷ്മി കെ.പി , സീനിയർ അസിസ്റ്റന്റ് രമ്യ c k എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. സ്റ്റാഫ് സെക്രട്ടറി രാജേഷ് K V നന്ദി അർപ്പിച്ചു സംസാരിച്ചു…
ശ്രീ ഹരിപ്രസാദ് വി വി പദ്ധതി വിശദീകരണം നടത്തി