കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവം മെയ് 5,6,7 തീയതികളിൽ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവം മെയ് 5,6,7 തീയതികളിൽ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷ ഭാഗമായി നടക്കുന്ന എൻ്റെ കേരളം – പ്രദർശന വിപണനമേളയോടനുബന്ധിച്ചാണ് ഇത്തവണത്തെ പുസ്തമേള.സംസ്ഥാനത്തെ 40 പ്രസാധകരുടെ 80 സ്റ്റാളുകൾ മേളയിലെത്തും.
സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഗ്രന്ഥാലോകം പത്രാധിപർ പി വി കെ പനയാൽ, അഡ്വ.പി അപ്പുക്കുട്ടൻ, നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി മായാകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ , ഡോ.കെ വി സജീവൻ, പി വേണുഗോപാലൻ, കെ വി ജയപാൽ,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതവും ജോ. സെക്രട്ടറി ടി രാജൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ വി സുജാത (ചെയർപേഴ്സൺ), കെ വി കുഞ്ഞിരാമൻ (വർക്കിംഗ് ചെയർമാൻ), ഡോ.പി പ്രഭാകരൻ (ജനറൽ കൺവീനർ)