എം എൻ സ്മാരകം നവീകരണം : കരിവെളളൂരിൽ ഫണ്ട് ശേഖരണം തുടങ്ങി
എം എൻ സ്മാരകം നവീകരണം :
കരിവെളളൂരിൽ ഫണ്ട് ശേഖരണം തുടങ്ങി
കരിവെള്ളൂർ : സി പി ഐ സംസ്ഥാന ആസ്ഥാനമായ എം എൻ സ്മാരകം നവീകരണ ഫണ്ട് ശേഖരണം കരിവെള്ളൂരിൽ തുടങ്ങി. സി പി ഐ പയ്യന്നൂർ മണ്ഡലം സെക്രട്ടറി എം രാമകൃഷ്ണൻ മുതിർന്ന സി പി ഐ അംഗം എ വി ബാലനിൽ നിന്നും ഫണ്ട് വാങ്ങിയാണ് ഉദ്ഘാടനം ചെയ്തത്. സി പി ഐ ബ്രാഞ്ച് സെക്രട്ടറി വിനോദ് കുമാർ .കെ, എം വി രാഘവൻ , കരിവെള്ളൂർ രാജൻ,എ കെ എസ് ടി യു കാസറഗോഡ് ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, യുവകലാസാഹിതി ജോയിന്റ് സെക്രട്ടറി അജയകുമാർ കരിവെള്ളൂർ, എവി രാധാകൃഷൺ, എം വി വിനോദ്, ബിന്ദു എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market