
ചീമേനി ഫെസ്റ്റ് ജനപ്രിയമാകുന്നു -പ്രേക്ഷകരുടെ മനം കവർന്ന് കുട്ടിപ്പാട്ടുകാരൻ തേജസ് -*
*ചീമേനി ഫെസ്റ്റ് ജനപ്രിയമാകുന്നു -പ്രേക്ഷകരുടെ മനം കവർന്ന് കുട്ടിപ്പാട്ടുകാരൻ തേജസ് -*
ചീമേനി: അഞ്ചാം ദിനത്തിലേക്കു കടക്കുന്ന ചീമേനി ഫെസ്റ്റ് അമ്യൂസ്മെന്റ് റൈഡുകളുടെ വൈവിധ്യവും പ്രഗത്ഭരും പ്രശസ്തരുമായ കലാകാരൻമാരെ അണിനിരത്തിയ കലാപരിപാടികളുടെ മികവു കൊണ്ടും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ ജനപ്രിയമാവുകയാണ്.
നാലാംദിനം അരങ്ങിറിയ കാലിക്കറ്റ് മില്ലേനിയം വോയ്സിന്റെ ഗാനമേളയിലെ മുഖ്യ ഗായകനായ ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം തേജസ് കുടുംബ പ്രേക്ഷകരുടെ മനം കവർന്നു. ഒപ്പം പാടാനെത്തിയ ശ്രുതി രമേഷ് (മീഡിയ വൺ പത്തരമാറ്റ്&ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ),
ഷിജേഷ് കാലിക്കറ്റ് (ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ),
അനിൽഭായി (അമൃത ചാനൽ സൂപ്പർ ട്രൂപ്പ് ഫെയിം ),ബിജു കിഷൻ ( വിവിധ ടി.വി. ചാനലുകളിലൂടെ പ്രശസ്തനായ സ്പ്രിംഗ് ഡാൻസർ )എന്നിവർക്കൊപ്പം ആടിപ്പാടാൻ ഫെസ്റ്റ് നഗരിയിൽ തിങ്ങി നിറഞ്ഞ യുവത മത്സരിക്കുകയായിരുന്നു. പരിപാടിക്കു ശേഷം വേദിയിലെത്തി തേജസ്സിനൊപ്പം സെൽഫിയെടുക്കാൻ അമ്മമാരും കുട്ടികളും തിരക്കുകൂട്ടിയത് കൗതുകക്കാഴ്ചയായി.
ചീമേനി പീപ്പിൾസ് തീയറ്റർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിലെ സൂപ്പർ അമ്യൂസ്മെന്റ് റൈഡുകൾ ജനപ്രിയമായി മാറിയതിന്റെ തെളിവായിരുന്നു രാത്രി ഏറെ വൈകിയും ഓരോ ടിക്കറ്റ് കൗണ്ടറിനു മുന്നിലും കണ്ട നീണ്ട ക്യൂ !
ഫെസ്റ്റിന്റെ അഞ്ചാം ദിനമായ *ഇന്നു രാത്രി 9.30 ന് നടക്കുന്ന കലാപൂർണ്ണം* പരിപാടിയിൽ *സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ. ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികളുടെ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, വഞ്ചിപ്പാട്ട്* എന്നിവയ്ക്കൊപ്പം *കലാമണ്ഡലം നന്ദന ചന്തേര* അവതരിപ്പിക്കുന്ന *ഓട്ടൻതുള്ളലും* വേറിട്ട ദൃശ്യ വിരുന്നാകും.