
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ജൂൺ അഞ്ചിന് ഗ്രന്ഥശാലകളിൽ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ, പരിസ്ഥിതി പ്രഭാഷണങ്ങൾ, പരിസ്ഥിതി ക്വിസ്, ഡോക്യുമെൻ്ററി പ്രദർശനങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, പരിസ്ഥിതിഗാനാലാപന മത്സരങ്ങൾ, ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
പരിസ്ഥിതി ദിനാചരണ പരിപാടികൾ വിജയിപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമനും സെക്രട്ടറി ഡോ.പി പ്രഭാകരനും അഭ്യർഥിച്ചു.
Live Cricket
Live Share Market