
ഒരുക്കം 2023 – കർമ്മ പദ്ധതി ജില്ലാതല യോഗം സംഘടിപ്പിച്ചു
ഒരുക്കം 2023 – കർമ്മ പദ്ധതി ജില്ലാതല യോഗം സംഘടിപ്പിച്ചു
നീലേശ്വരം :പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി നാഷണൽ സർവീസ് സ്കീം വൊളണ്ടിയർമാർക്കുള്ള ഈ അക്കാദമിക വർഷത്തെ ഒരുക്കം 2023 കർമ്മ പദ്ധതി വിശദീകരണവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല സംഗമവും സംഘടിപ്പിച്ചു. സന്നദ്ധം, സത്യമേവ ജയതേ , ജീവദ്യുതി, സമദർശൻ, അക്ഷരത്തെളിമ , പ്രഭ, സമർപ്പൺ , ശ്രീ അന്ന – പോഷൺ മാഹ്, ഉജ്ജീവനം , ഹരിതം, സ്നേഹഭവനം, നാടറിയം , വി ദ പ്യൂപ്പിൾ, പ്രീ ആമ്പിൾ പ്രൈഡ് തുടങ്ങിയ പരിപാടികൾ പദ്ധതിയുടെ ഭാഗമായി ഈ വർഷം യൂനിറ്റുകളിൽ സംഘടിപ്പിക്കും. കമ്യൂണിറ്റി പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ, ഓറിയന്റേഷൻ എന്നീ വിഭാഗങ്ങളിലായി ജില്ലയിലെ 55 യൂനിറ്റുകളിൽ നിന്ന് പ്രോഗ്രാം ഓഫീസർമാരും 5500 എൻ എസ് എസ് വൊളണ്ടിയർമാരും പദ്ധതിയുടെ ഭാഗമാകും. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത സംഗമം ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ഉത്തര മേഖല ആർ പി സി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് ജില്ലാ കൺവീനർ വി ഹരിദാസ്, പ്രിൻസിപ്പാൾ വിജേഷ്, ക്ലസ്റ്റർ കൺവീനർമാരായ എം രാജീവൻ , ഇ ശ്രീനാഥ് , എ രതീഷ് കുമാർ , സന്ദീപ് കുമാർ എൻ വി , പ്രോഗ്രാം ഓഫീസർ എച്ച് വിനോദ് എന്നിവർ സംസാരിച്ചു.