
മഹിളാ അസോസിയേഷൻ കക്കാട്ട് സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു
മഹിളാ അസോസിയേഷൻ കക്കാട്ട് സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു
കക്കാട്ട് തൂലിക വായന വായനശാല പരിസരത്ത് നടന്ന കുട നിർമ്മാണ പരിശീലനം മഹിളാ അസോസിയേഷൻ മടിക്കൈ വില്ലേജ് സെക്രട്ടറി രമപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നാരായണൻ ആറ്റിപ്പിൽ ബ്രാഞ്ച് സെക്രട്ടറി രമേശൻ വില്ലേജ് കമ്മിറ്റി അംഗം ബിന്ദു ആറ്റിപ്പിൽ എന്നിവർ സംസാരിച്ചു യൂണിറ്റ് പ്രസിഡണ്ട് പ്രസീത മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി റീജ രാജേഷ് സ്വാഗതം പറഞ്ഞു. പ്രദേശത്തെ നിരവധി വനിതകൾ പങ്കെടുത്ത പരിപാടി കൗതുകമുണർത്തുന്നതായിരുന്നു.
Live Cricket
Live Share Market