
അന്താരാഷ്ട്ര യോഗാദിനം : ജില്ലാതല ഉദ്ഘാടനവും യോഗാ പരീശീലനവും സംഘടിപ്പിച്ചു.*
*അന്താരാഷ്ട്ര യോഗാദിനം : ജില്ലാതല ഉദ്ഘാടനവും യോഗാ പരീശീലനവും സംഘടിപ്പിച്ചു.*
കാസറഗോഡ് :അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) വും ദേശീയാരോഗ്യദൗത്യവും സംയുക്തമായി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചു ജില്ലാതല ഉദ്ഘാടനവും യോഗാ പരിശീലനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശിധരന്റെ അധ്യക്ഷതയിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജിത്ത്കുമാർ എ.ജി. നിർവഹിച്ചു.ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിർമ്മൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മ൦ത്തിൽ , ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷൻ മീഡീയാ ഓഫീസർ എസ്. സയന, ജൂനീയർ കൺസൾട്ടന്റ് എൻ.എച്ച്.എം കമൽ കെ.ജോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ലിനി ജോയ് സ്വാഗതവും പി.എച് എൻ ശ്രീജ എം നന്ദിയും പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ , ആശ, അങ്കണവാടി പ്രവർത്തകർക്കായി സംഘടിപ്പിച്ച യോഗ പരീശീലന പരിപാടിക്ക് യോഗ പരിശീലക സുലോചന നേതൃത്വം നൽകി.
യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് വരുന്നു.
‘വസുധൈവ കുടുംബകത്തിനായി യോഗ’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം. മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് യോഗ. ഏകാഗ്രത വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങൾ യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്നു.യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു.
കാസറഗോഡ്
21-6-2023
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്