
ലൈബ്രറി സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം നടത്തി.
ലൈബ്രറി സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം നടത്തി.
അമ്പലത്തറ: പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേശവ്ജി സ്മാരക പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളെ സമ്പൂർണ ഡിജിറ്റൽ രൂപത്തിൽ ക്രമീകരിച്ചതിൻ്റെ പ്രഖ്യാപനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.അരവിന്ദാക്ഷൻ അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദ റാഷിദ്, പഞ്ചായത്തംഗം സി കെ സബിത എന്നിവർ ആശംസാ പ്രസംഗം നടത്തി.അഡ്വ.പി.നാരായണൻ വായനശാലയുടെ ദർശനം എന്ന വിഷയത്തിൽ സംസാരിച്ചു.ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയ റോയി തോട്ടാൻ, രണ്ട് വർഷത്തിലേറെയായി വാർത്താവായനയിൽ ഏർപ്പെട്ടിരിക്കുന്ന ബാലവേദി പ്രസിഡൻ്റ് ദേവിക എം ജി, മികച്ച വായനാക്കുറിപ്പുകൾ തയ്യാറാക്കിയ സമന്യ, സനന്യ എന്നിവരെ അനുമോദിച്ചു.പി.വി.ജയരാജ് സ്വാഗതവും വായനശാല സെക്രട്ടറി ഗോപി മുളവന്നൂർ നന്ദിയും പറഞ്ഞു