
തൃക്കരിപ്പൂർ ഗവണ്മെന്റ് വി എച്ച് എസ് എസ് ലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ലെ വോളന്റീർമാർ തൃക്കരിപ്പൂർ വയലോടി കടവ് പരിസരത്ത് കണ്ടൽ തൈകൾ നട്ടു.
*കണ്ടൽ തൈകൾ വെച്ചു*
തൃക്കരിപ്പൂർ ഗവണ്മെന്റ് വി എച്ച് എസ് എസ് ലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ലെ വോളന്റീർമാർ തൃക്കരിപ്പൂർ വയലോടി കടവ് പരിസരത്ത് കണ്ടൽ തൈകൾ നട്ടു.
പ്രാദേശിക കണ്ടൽ സംരക്ഷകൻ ഒ രാജന്റെ സഹകരണത്തോടെ കവ്വായി കായലിൽ ആയിരം കണ്ടൽ തൈകൾ നട്ടു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെഎൻ എസ് എസ് യൂണിറ്റ് നടപ്പിലാക്കുന്ന ഹരിത തീരം പ്രൊജക്റ്റ് ന്റെ മൂന്നാം ഘട്ടത്തിലാണ് വോളന്റീർമാർ വയലോടി കടവിൽ എത്തിയത്. ഇതിനു മുൻപ് കഴിഞ്ഞ ഡിസംബർ മാസത്തിലും ഏപ്രിൽ മാസത്തിലും ഇടയിലേക്കാട്ടെ കായൽ തീരങ്ങളിൽ രാജനും തൃക്കരിപ്പൂർ വി എച്ച് എസ് എസ് ലെ എൻ എസ് എസ് വോളന്റീർമാരും കണ്ടൽ തൈകൾ വെക്കുകയും അവയെ പരിചരിക്കുന്നത്തിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
വയലോടി കടവിൽ നടന്ന മൂന്നാം ഘട്ട തൈ നടീൽ പ്രവർത്തനം വാർഡ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അസീസ് കൂലേരി അധ്യക്ഷനായി. കണ്ടൽ സംരക്ഷകൻ ഒ രാജൻ, പ്രിൻസിപ്പൽ പി സീമ, എം രജീഷ് ബാബു, ഷെരീഫ് കൂലേരി, ടി സമദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വോളന്റീർ സെക്രട്ടറി പി ആകാശ് നന്ദിയും പറഞ്ഞു.