കേരള സഹകരണ ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി ധർണാ സമരം സംഘടിപ്പിച്ചു.
കേരള സഹകരണ ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി ധർണാ സമരം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: സഹകരണ രംഗത്തെ സംരക്ഷിക്കുക, സഹകരണ രംഗത്തെ കുറിച്ചുള്ള അപവാദ പ്രചരണം അവസാനിപ്പിക്കുക, സഹകാരികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾതിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സഹകരണ ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. സഹകരണ ഫെഡറേഷൻ സംസ്ഥാന വൈസ് ചെയർമാൻ വി. കമ്മാരൻ സമരം ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി മെമ്പർ ബി. സുകുമാരൻ അധ്യക്ഷനായി. സി.എം.പി ജില്ലാ സെക്രട്ടറി സി. വി. തമ്പാൻ, ടി.കെ. വിനോദ് എന്നിവർ സംസാരിച്ചു.. വി.ബേബി സുജാത. വി, രജിത. സി ശ്രീജ.സി, ഷൈന എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market