
രാമായണമാസാചരണത്തിന് ആരംഭം കുറിച്ചു. ലോകം ആദ്ധ്യാത്മ രാമായണത്തിലൂടെ കടന്നുപോകുന്ന കർക്കിടകമാസത്തിൽ കൊളവയൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന് സമാരംഭം കുറിച്ചു
രാമായണമാസാചരണത്തിന് ആരംഭം കുറിച്ചു.
ലോകം ആദ്ധ്യാത്മ രാമായണത്തിലൂടെ കടന്നുപോകുന്ന കർക്കിടകമാസത്തിൽ കൊളവയൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന് സമാരംഭം കുറിച്ചു
. അമൃത ടിവിയിലെ ശ്രേഷ്ഠഭാരതം പരിപാടിയിലൂടെ മലയാളക്കരയ്ക്ക് ലഭിച്ച രാഹുൽ ഭദ്രദീപം കൊളുത്തി രാമായണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് വർണ്ണിച്ചു. ക്ഷേത്രസന്നിധിയിൽ നിറഞ്ഞ്കവിഞ്ഞ ഭക്തജന സദസ്സിൽ കെ.വി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പ്രവീൺകൃഷ്ണൻ സ്വാഗതവും അനിൽകുമാർ കൊളവയൽ നന്ദിയും പറഞ്ഞു.
രാമായണമാസാചരണത്തിൻെറ ഭാഗമായി എല്ലാ ഞായറാഴ്ചയും രാവിലെ മുതൽ വൈകീട്ട് വരെ രാമായണപാരായണവും വൈകുന്നേരം പ്രശ്നോത്തരി മത്സരവും ഉണ്ടായിരിക്കും. നാല് ആഴ്ചകളിൽ തുടർച്ചയായി നടക്കുന്ന മത്സരത്തിൽ രാമായണമാസാവസാനത്തിലെ സമാപനപരിപാടിയിൽ ഒന്നാം സമ്മാനം 2000, രണ്ടാം സമ്മാനം 1500, മൂന്നാം സമ്മാനം 1000 എന്നിങ്ങിനെ നൽകുന്നതാണ്.