
ഓണക്കിറ്റ് വിതരണോദ്ഘാടനം നടത്തി: തൃശൂർ: കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന സമിതിയുടെ നേതൃത്ത്വത്തിൽ സംസ്ഥാന തല ഓണക്കിറ്റ് വിതരണോദ്ഘാടനം നടത്തി. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മുതിർന്ന വാദ്യ കലാകാരൻ വരവൂർ പത്മനാഭൻ നായർക്ക് നല്കി ഉദ്ഘാടനം നിർവ്വഹിച്ചു.
ഓണക്കിറ്റ് വിതരണോദ്ഘാടനം നടത്തി:
തൃശൂർ: കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന സമിതിയുടെ നേതൃത്ത്വത്തിൽ സംസ്ഥാന തല ഓണക്കിറ്റ് വിതരണോദ്ഘാടനം നടത്തി. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മുതിർന്ന വാദ്യ കലാകാരൻ വരവൂർ പത്മനാഭൻ നായർക്ക് നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻ ദാസ് , പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ എന്നിവർ മുഖ്യാതിഥികളായി. ട്രഷറർ കീഴൂട്ട് നന്ദനൻ, ഗുരുവായൂർ ഹരി വാര്യർ, പെരുവനം പ്രകാശൻ മാരാർ എന്നി വർസംസാരിച്ചു. അക്കാദമി സംസ്ഥാനവൈസ്: പ്രസിഡന്റ് പെരുവനം സതീശൻ മാരാർ സ്വാഗതവും ജില്ല സെക്രട്ടറി കല്ലേറ്റുംകര ഹരി ശങ്കർ നന്ദിയും പറഞ്ഞു