ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.


മടിക്കൈ:
മടിക്കൈ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസും അനുമോദനവും കറൻസി നാണയ പ്രദർശനവും സംഘടിപ്പിച്ചു.
ലൈബ്രറി പ്രവർത്തകൻ കൂടിയായ ശ്രീ എം കെ സോമന്റെ പക്കലുള്ള വിപുലമായ കറൻസി നാണയ ശേഖരത്തിന്റെ പ്രദർശനം ലൈബ്രറിയിൽ നടന്നു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. പ്രീത ഉദ്ഘാടനം ചെയ്തു .ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ലൈബ്രറി പ്രവർത്തകൻ കൂടിയായ ശ്രീ കെ. സന്ദീപിനുള്ള അനുമോദനവും ചടങ്ങിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഉപഹാരം കൈമാറി.ലൈബ്രറികളെ കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കെ . എസ്. ടി .എ . ജില്ലാ എക്സിക്യൂട്ടീവ് ശ്രീ.പി.മോഹനൻ മാസ്റ്റർ പ്രഭാഷണം നടത്തി .വിദ്യാഭ്യാസ മേഖല, സഹകരണ മേഖല എന്നിവയ്ക്ക് ശേഷം കേന്ദ്രസർക്കാർ ലൈബ്രറികളിൽ കൈവരിച്ചിരിക്കുകയാണ്.ലൈബ്രറികളെ നിയന്ത്രിക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്. ഇന്ത്യയിലെ പൊതു മണ്ഡലത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി വിപുലമായ ഒരു ലൈബ്രറി സംവിധാനം കേരളത്തിലുണ്ട്. ജനാധിപത്യരീതിയിൽ , സ്വയം ഭരണ അവകാശത്തോടു കൂടി പ്രവർത്തിക്കുന്നവയാണ് ലൈബ്രറികൾ . അവയെ നിയമം മൂലം കൈയടക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. ഇതിനെതിരെ വിപുലമായ ഐക്യനിര കെട്ടിപ്പടുക്കണം. ശ്രീ വി. ചന്തു അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി എം .രമേശൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എൻ. രാഘവൻ നന്ദിയും
പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close