ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്ര നവരാത്രി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്ര നവരാത്രി

ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ശ്രീ മാരിയമ്മ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്‌ടോബര്‍ 15 മുതല്‍ 24 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണ ഉദാഘാടനം രാവിലെ ക്ഷേത്ര സരസ്വതി മണ്ഡപത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വര തായരില്‍ നിന്നും പ്രശസ്ത സിനിമാ സംവിധാനകന്‍ സെന്ന ഹെഗ്‌ഡെ ഏറ്റുവാങ്ങി. ആഘോഷക്കമ്മിറ്റി പ്രസിഡണ്ട് എച്ച് ആര്‍ ശ്രീധരന്‍ അധ്യക്ഷം വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മുകുന്ദറായപ്രഭു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി സുനില്‍കുമാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എം സുരേഷന്‍, കെ വി വെങ്കിടേഷ്, കുഞ്ഞിക്കണ്ണന്‍, ടി വി സുനില്‍, ക്ഷേത്രം മേല്‍ശാന്തി സുബ്രമഹ്മണ്യന്‍ നമ്പൂതിരി, നിതിന്‍ നായക് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ആഘോഷക്കമ്മിറ്റി സെക്രട്ടറി പ്രസന്ന ടീച്ചര്‍ സ്വാഗതവും, ജയപാലന്‍ കടിക്കാല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് ആഘോഷക്കമ്മിറ്റി പ്രസിഡണ്ടും സെന്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എ മലയാളം മൂന്നാം റാങ്ക് ജേതാവുമായ നിഖില എച്ച് എസ് നെ ട്രസ്റ്റി ബോര്‍ഡ് വകയായുള്ള പൊന്നാട സെന്ന ഹെഗ്‌ഡെ അണിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close