കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തിൽ ഒറ്റക്കോലമഹോത്സവത്തിന് നാൾ മരം മുറിച്ചു കളിയാട്ട ഒറ്റക്കൊല മഹോത്സവം 2024 ഫെബ്രുവരി 5മുതൽ 8വരെ

കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തിൽ ഒറ്റക്കോലമഹോത്സവത്തിന് നാൾ മരം മുറിച്ചു കളിയാട്ട ഒറ്റക്കൊല മഹോത്സവം 2024 ഫെബ്രുവരി 5മുതൽ 8വരെ

മാവുങ്കാൽ :കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തിൽ 2024ഫെബ്രുവരി 5മുതൽ 8വരെ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായുള്ള ഒറ്റക്കോല മഹോത്സവത്തിനു മുന്നോടിയായി നാൾമരം മുറിച്ചു, കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന കാൽവര സുകുമാരൻ സി വി യുടെ ഭവനത്തിൽ നിന്നാണ് ഒറ്റക്കോല മഹോത്സവത്തിന് കൊള്ളികൂട്ടുന്നതിലേക്കായി നാൾമരം മുറിച്ചത്.
രാവിലെ 8.06നും 10നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ് ദേവസ്ഥാന അവകാശികളായ മൂല പള്ളി പെരും കൊല്ലൻ ഭാസ്കരൻ നാൾമരം മുറിച്ചത്..ഇടത്തിൽ വീട് തറവാട് കോയ്മ,ദേവസ്ഥാന അവകാശികളയ തൃക്കണ്യാകുറുപ്പ് അടോട് മുത്തേടത് കുതിര് ദേവസ്ഥാന ക്ഷേത്രേശ്വരൻന്മാരും സ്ഥാനികരും കമ്മിറ്റി ക്കാരും,,മടിയൻ തണ്ടാൻ,ഉദയവർമ്മ പെരുമലയൻ തറവാട് പ്രതിനിധികൾ തുടങ്ങി നാൾമരം മുറിക്കുന്നതിനു സാക്ഷികളാകാൻ നിരവധി ഭക്തജനങ്ങൾ എത്തിയിരുന്നു. ശ്രീ കുതിര ക്കാളിയമ്മ ദേവസ്ഥാനത്തിൽ അഞ്ചു വർഷം കൂടുമ്പോളാണ് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഒറ്റക്കോല മഹോത്സവം നടക്കാറുള്ളത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close