അടിമുടി മാറും കൊടക്കാട് വികസന സെമിനാറിൽ ഒരു ദിനം ലഭിച്ചത് മൂന്നര ലക്ഷം

അടിമുടി മാറും കൊടക്കാട്

വികസന സെമിനാറിൽ ഒരു ദിനം ലഭിച്ചത് മൂന്നര ലക്ഷം

ചെറുവത്തൂർ: നാടിൻ്റെ നന്മ വിദ്യാലയത്തെ മികവിൽ നിന്നും മികവിലേക്കുയർത്താൻ ജനകീയ കൂട്ടായ്മ. കൊടക്കാട് ഗവൺമെൻ്റ് വെൽഫെയർ യു പി സ്കൂളിൽ നടന്ന വികസന സെമിനാറിൽ
വിദ്യാലയ വികസനത്തിനായി ലഭിച്ചത് മൂന്നര ലക്ഷം രൂപ. ഇരുപത് മേഖലകളിലെ വികസന പദ്ധതിയുമായാണ് വിദ്യാലയം മുന്നോട്ടു പോകുന്നത്.ഗിഫ്റ്റഡ് കുട്ടികൾക്കും പഠനപരിമിതിയുള്ള കുട്ടികൾക്കും പ്രത്യേക പദ്ധതികൾ. ഇംഗ്ലീഷ് പഠിക്കാൻ സംസാരിക്കുന്ന പാവക്കുട്ടി, സർഗ കഴിവുകളെ വളർത്താൻ സ്കൂൾ റേഡിയോ സ്റ്റേഷൻ, ശാസ്ത്രീയമായ പ്രീസ്കൂളിന് സവിശേഷമായ പദ്ധതികളും കൈപ്പുസ്തകവും, ഒന്നാം തരം ഒന്നാന്തരമാക്കാനുള്ള പദ്ധതികൾ, മുഴുവൻ ക്ലാസുകളും ഹൈടെക്ക് എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. വികസന സെമിനാറിൽ പങ്കെടുക്കാൻ രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലിയെത്തി. സ്കൂൾ പൂർവ വിദ്യാർത്ഥിയായ അമൽ ജിത്തിൻ്റെ സ്മരണയ്ക്കായി കുടുംബം രണ്ട് ലക്ഷം രൂപയാണ് നൽകിയത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മകളും, രക്ഷിതാക്കളും, നാട്ടുകാരും, എ ഇ ഒയും ഉൾപ്പെടെയുള്ളവർ സെമിനാറിൽ തന്നെ തുക കൈമാറിയത് ആവേശം നിറച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. എം സുരേഷ് കുമാർ അധ്യക്ഷനായി. എ ഇ ഒ രമേശൻ പുന്നത്തിരിയൻ മുഖ്യാതിഥിയായിരുന്നു. എം മഹേഷ് കുമാർ വിഷയാവതരണം നടത്തി. പി ദിലീപ് ചർച്ചയ്ക്ക് നേതൃത്വം നൽകി. എ കൃഷ്ണൻ, അജിത വി, അനിൽകുമാർ ടി.വി, സുശീല കെ എൻ, കെ വി വിജയൻ സംസാരിച്ചു. പ്രധാനാധ്യാപിക കെ സുധ സ്വാഗതവും അനീഷ് കുമാർ കെ വി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ.ടി.വി എസ്.ആർ.ജി കൺവീനർമാരായ അരുണിമ ജെ.കൃഷ്ണ, റീന.വി.സി എന്നിവർ നേതൃത്വം നൽകി


: വികസന സെമിനാറിൽ നിന്ന്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close