സ്ക്കൂൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളം പരിപാലിച്ച ജൈവ പച്ചക്കറിയുടെ വിളവെടുത്തു. മടിക്കൈ എരിക്കുളത്തെ ആലമ്പാടി ഗവ.യുപി സ്ക്കൂൾ വളപ്പിൽ നടത്തിയ പച്ചക്കറിറിയാണ് വിളവെടുത്തത്.
സ്ക്കൂൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളം പരിപാലിച്ച ജൈവ പച്ചക്കറിയുടെ വിളവെടുത്തു. മടിക്കൈ എരിക്കുളത്തെ ആലമ്പാടി ഗവ.യുപി സ്ക്കൂൾ വളപ്പിൽ നടത്തിയ പച്ചക്കറിറിയാണ് വിളവെടുത്തത്.
വഴുതിന, വെണ്ട, തക്കാളി, പയർ എന്നിവയാണ് സ്ക്കൂൾ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്തത്.അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ദിവസവും വെള്ളമൊഴിച്ചാണ് ആവശ്യത്തിലേറെ പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചത്.പ്രധാനാധ്യാപകൻ എം രാജൻ, പിടിഎ പ്രസിഡൻ്റ് എം വി ബാബു, വൈസ് പ്രസിഡൻ്റ് പത്മനാഭൻ എരിക്കുളം, മദർ പിടിഎ പ്രസിഡൻ്റ് കെ ടി വി സൗമ്യ, എസ്എംസി ചെയർമാൻ കെ വി ഉപേന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തിയത്. മടിക്കൈ കൃഷിഭവൻ ഓഫീസർ സി പ്രമോദ് കുമാർ, അസി. കൃഷി ഓഫീസർമാരായ പി നിശാന്ത്, കെ പവിത്രൻ എന്നിവർ വിളവെടുപ്പ് പരിപാടിയിൽ പങ്കെടുത്തു.
പടം. എരിക്കുളത്തെ ആലമ്പാടി ഗവ.യുപി സ്ക്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്.