
കാഞ്ഞങ്ങാട് ഗവ. നെഴ്സിംഗ് സ്ക്കൂൾ പ്രിൻസിപ്പാൾ തസ്ത കയിൽ വിരമിക്കുന്ന ടി കെ ഷൈബി യാത്രയയപ്പ് നൽകി
കാഞ്ഞങ്ങാട് ഗവ. നെഴ്സിംഗ് സ്ക്കൂൾ പ്രിൻസിപ്പാൾ തസ്ത കയിൽ വിരമിക്കുന്ന ടി കെ ഷൈബി യാത്രയയപ്പ് നൽകി
ഗവ. നെഴ്സിംഗ് പി.ടി എ യുടെയും സ്റ്റാഫ് കൺസിൽ സംയുക്തമായി യാത്രയയപ്പ് നൽകി കുട്ടികളെ എന്നും പ്രചോദിപ്പിക്കാനുള്ള കഴിവും, ജോലിയിലുള്ള അർപ്പണമനോഭാവവും, നിശ്ചയദാർഢ്യം, ജോലിയോടുള്ള ആദ്മാർത്ഥതയും കാഞ്ഞങ്ങാട് ഗവ. നെഴ്സിംഗ് സ്ക്കൂൾ പ്രിൻസിപ്പാൾ തസ്ത കയിൽ വിരമിക്കുന്ന ടി കെ ഷൈബിയെ വിദ്യാർത്ഥികളുടെ മനസ്സിൽ ഇടപിടിക്കുന്നതിനു സഹായകമായി അതുപോലെ സഹപ്രവർത്തകരെ എന്നും ഒരു കുടകീഴിൽ കൊണ്ടുവരാനുള്ള ആർജ്ജവവും അവരുടെമുഖാമുദ്രയാണ്.
നീണ്ട 33 വർഷത്തെ സേവനത്തിൽ ആരോഗ്യവകുപ്പിന്റെ വളർച്ചയിലും, മാറ്റത്തിലും രൂപാന്തരണത്തിലും ഭാഗവാക്കകാ ൻ അവർക്കു സാധിച്ചിട്ടുണ്ട്.
പരിപാടി ഇ ചന്ദ്രശേഖരൻ എം. എൽ എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത അധ്യക്ഷയായി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യതിഥിയായി , ഡോ. എ.വി.രാംദാസ് ( ഡി.എം.ഒ ), ഡോ. എം.പി. ജീജ (ജില്ലാ ആശുപത്രി സൂപ്രണ്ട്) , ഡോ. ബി. സന്തോഷ് (സൂപ്രണ്ട് അമ്മയും കുഞ്ഞും ആശുപത്രി ), സി.ലളിതാംബിക ( നെഴ്സിംഗ് ഓഫീസർ ഇൻ ചാർജ്ജ്) , ടി.വി. സ്നേഹലത ( നെഴ്സിംഗ് സൂപ്രണ്ട് ജില്ലാ ആശുപത്രി, ) സി.പി. കെ. ജയപ്രകാശ് (വൈസ് പ്രിൻസിപ്പാൾ ഗവ. നെഴ്സിംഗ് സ്കൂൾ കാഞ്ഞങ്ങാട് ) കെ.വി.ദാമോദരൻ (പി.ടി.എ.വൈസ് പ്രസിഡണ്ട്), കെ. സുകുമാരൻ ( സ്റ്റാഫ് പ്രതിനിധി), കെ. മുഹമ്മദ് റിസാൽ (കുട്ടികളുടെ പ്രതിനിധി), എന്നിവർ സംസാരിച്ചു. ബിനോയ് ജോൺ (പിടിഎ പ്രസിഡണ്ട്) ടി.കെ. ഷൈബി മറുപടി പ്രസംഗം നടത്തി, സ്വാഗതവും, പി.വി. കോമളവല്ലി (സ്റ്റാഫ് കൺസിൽ സെക്രട്ടറി) നന്ദിയും പറഞ്ഞു.
p ഗവ. നെഴ്സിംഗ് പി.ടി എ യുടെയും സ്റ്റാഫ് കൺസിൽ സംയുക്തമായി യാത്രയയപ്പ് യോഗം ഇ ചന്ദ്രശേഖരൻ എം. എൽ എ ഉദ്ഘാടനം ചെയ്യുന്നു