
പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ‘വെളിച്ചം’ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.
വാർഷികാഘോഷ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.
കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ‘വെളിച്ചം’ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.
സംഘാടകസമിതി ചെയർമാനും കനിവ് പാലിയേറ്റീവ് കാസർഗോഡ് ജില്ലാ സെക്രട്ടറിയുമായ പി.പി. സുകുമാരൻ സാമ്പത്തിക സബ് കമിറ്റി വൈസ്. ചെയർമാൻ ടി. മൂസ്സാന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. കലാവിഭാഗം ചെയർമാൻ കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഇ.ശങ്കരനാരായണവാര്യർ, പ്രദീപ്കൊടക്കാട്, പി.നബീസ , രാമചന്ദ്രൻമനിയേരി, എം.സുമേഷ്കുമാർ, വി.മധു സംസാരിച്ചു. പ്രചരണ കമിറ്റി ചെയർമാൻ ഇ. ശരത്ത് സ്വാഗതവും കൺവീനർ സി.സന്ധ്യ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market