ജില്ലാ തല ക്വിസ് മത്സരം @78 രാവണീശ്വരത്ത് സംഘടിപ്പിച്ചു.
ജില്ലാ തല ക്വിസ് മത്സരം @78 രാവണീശ്വരത്ത് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്:കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ്റേയും,രാവണീശ്വരം സി. അച്ചുതമേനോൻ ഗ്രന്ഥാലയം ആന്റ് വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ എഴുപത്തി എട്ടാമത് ജില്ലാ തല ക്വിസ് മത്സരം രാവണീശ്വരം അച്ചുതമേനോൻ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
‘നവോത്ഥാന കേരളത്തിലെ നായകർ’ എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി,യു.പി,ഹൈസ്ക്കൂൾ,പൊതു വിഭാഗങ്ങളിലായി നടന്ന മത്സരം പത്മനാഭൻ കാടകം നിയന്ത്രിച്ചു.
കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡണ്ട് ടി.വി.വിജയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന മത്സര പരിപാടി ലൈബ്രറി കൗൺസിൽ കൺവീനർ എം.കെ.രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കരുണാകരൻ കുന്നത്ത് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അച്യുത മേനോൻ ഗ്രന്ഥാലയം സെക്രട്ടറി പി.ബാബു മാസ്റ്റർ,ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി.തമ്പാൻ മാസ്റ്റർ,സി.വി.ജനാർദ്ദനൻ മാസ്റ്റർ,വി.കെ.നിഷ, ക്വിസ് അസോസിയേഷൻ കോ-ഓർഡിനേറ്റർ കെ.വിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മത്സര വിജയികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർ
എൽ.പി.വിഭാഗം
ഭഗത് ലാൽ രാവണേശ്വരം
പ്രത്വീഷ്.വി.വി അങ്കക്കളരി
യു.പി.വിഭാഗം
ശ്രീനന്ദ്.എസ്.നായർ പുങ്ങംചാൽ
അശ്വിൻ രാജ്.കെ നീലേശ്വരം
ഹൈസ്ക്കൂൾ വിഭാഗം
കെ.പി.പൂജാലക്ഷ്മി മഞ്ചേശ്വരം
തേജൽ. ഇ.പാക്കം
പൊതു വിഭാഗം
നവ്യ പ്രസാദ് കൊട്ടോടി
ഭാഗ്യശ്രീ രാവണീശ്വരം