ജില്ലാ കാരംസ് ചാമ്പ്യൻഷിപ്പ് ചെറുവത്തൂരിൽ തുടങ്ങി
ജില്ലാ കാരംസ് ചാമ്പ്യൻഷിപ്പ് ചെറുവത്തൂരിൽ തുടങ്ങി
ജില്ലാ കാരംസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കാരംസ് ചാമ്പ്യൻഷിപ്പ് മൽസരാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർ പേഴ്സൺ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷയായി. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.കെ.പി. ജയരാജൻ ആമുഖ ഭാഷണം നടത്തി.
അന്തർദേശീയ കാരംസ് അംപയർ സി.എസ്.സുബ്ബരായൻ മുഖ്യാതിഥിയായിരുന്നു. ആദ്യകാല സംസ്ഥാന താരം അബ്ദുൾ റഹ്മാൻ ചൂരിയേയും ജില്ലയിൽ ആദ്യമായി നടന്ന ചാമ്പ്യൻഷിപ്പിന്റെ മികച്ച സംഘാടനത്തിന് സംഘാടക സമിതി ജനറൽ കൺവീനർ ടി. രാജനെയും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.
സംഘാടക സമിതി വർക്കിങ്ങ് ചെയർമാൻ കെ.നാരായണൻ, നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, അസോസിയേഷൻ ജില്ല ഖജാൻജി ഗണേഷ് അരമങ്ങാനം, ഒ. ഉണ്ണികൃഷ്ണൻ, വിശ്വാസ് പള്ളിക്കര, എം.എം.ഗംഗാധരൻ, കെ.വി.സുധാകരൻ, ഓർഗനൈസിങ് സെക്രട്ടറി മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു.