ജൂലൈ 29കെ.എസ്.ടി .എ.അധ്യാപക പ്രക്ഷോഭം

*ജൂലൈ 29കെ.എസ്.ടി .എ.അധ്യാപക പ്രക്ഷോഭം*

ചെറുവത്തൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രാദേശിക ധർണ്ണകളുടെ ചെറുവത്തൂർ ഉപജില്ലാ ഉദ്ഘാടനം എ.യൂ.പി.എസ്.ഉദിനൂർ സെൻട്രലിൽ കെ.എസ്.ടി.എ.കാസർഗോഡ് ജില്ലാ ജോ: സെക്രട്ടറി സഖാവ് എം.ഇ.ചന്ദ്രാംഗദൻ നിർവ്വഹിച്ചു.ഉപജില്ലാ സെക്രട്ടറി സ: കെ.എം. ഈശ്വരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സ: കെ.വി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് സഖാക്കൾ പി.മാധവൻ ,വി.എസ്.ബിജുരാജ്, നോൺ ടീച്ചേഴ്സ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി സ: രാജീവൻ സംഘടനയുടെ മുൻ ജില്ലാ ജോ: സെക്രട്ടറി സഖാവ് പി.വി.ഭാസ്കരൻ മാഷ്, മുൻജില്ലാ കമ്മിറ്റിയംഗം ഈയ്യക്കാട് രാഘവൻ മാഷ്,ഉദിനൂർ പ്രധാനാധ്യാപികയും ഉപജില്ലാ കമ്മിറ്റിയംഗവുമായ സഖാവ് കൈരളി ടീച്ചർഎന്നിവർ അഭിവാദ്യമർപ്പിച്ചു. എക്സിക്യൂട്ടീവ് സഖാക്കൾ സത്യൻ മാടക്കാൽ, സുരേന്ദ്രൻ മിലിയാട്ട് എന്നിവർ നേതൃത്വം നല്കി. സബ്ബ് ജില്ലാ എക്സിക്യുട്ടീവ് സഖാവ് സുരേഷ് നന്ദിയും പറഞ്ഞു.

സബ്ബ് ജില്ലയിൽ പത്ത് ബ്രാഞ്ചുകളിലായി മുപ്പത് കേന്ദ്രങ്ങളിൽ നടന്ന പ്രക്ഷോഭ പരിപാടികളിൽ 263 പേർ പങ്കെടുത്തു.

പത്ത് ബ്രാഞ്ചുകളിലെ വ്യത്യസ്ത കേന്ദ്രങ്ങളിൽ നടന്ന പ്രക്ഷോഭ ധർണ്ണയിൽ ജില്ലാ എക്സിക്യൂട്ടീവുകളായ സഖാക്കൾ കെ.വി.ദാമോദരൻ, എം.സുനിൽകുമാർ, എ.വി.അനിത ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ സുരേന്ദ്രൻ, കെ.വത്സല, ഉപജില്ലാ ട്രഷറർ പി.വി.ഉണ്ണികൃഷ്ണൻ, ഉപജില്ലാ ജോ: സെക്രട്ടറിമാരായ സഖാക്കൾ ജയദീപ്, രാഗേഷ്, സജിത വൈ: പ്രസിഡണ്ടുമാരായ സഖാക്കൾ പത്മനാഭൻ ,വേണുഗോപാലൻ, ശശികല എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close