കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ പഴമേള നടത്തി
പഴമേള
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾ പഴങ്ങൾ സസ്യങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പഴമേള നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഉമേഷ് അയ്യങ്കാവ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷെർളി ജോർജ്, സീനിയർ അസിസ്റ്റൻറ് കെ.പി ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ.വി പത്മനാഭൻ മാസ്റ്റർ, ആഘോഷ കമ്മിറ്റി കൺവീനർ ഭാസ്കരൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രീ പ്രൈമറി അധ്യാപികമാരായ ശ്രീജ, വിനീത, മഞ്ജുഷ, സമീറ, സൂസമ്മ ജോസ്, സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Live Cricket
Live Share Market