കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂൾ അറുപത്തിയെട്ടാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷേർളി ജോർജ്, സീനിയർ ടീച്ചർ കെ.പി ബാബു എന്നിവർക്കുള്ള യാത്രയയപ്പും നടന്നു
കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂൾ അറുപത്തിയെട്ടാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷേർളി ജോർജ്, സീനിയർ ടീച്ചർ കെ.പി ബാബു എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. കാസറഗോഡ് ജില്ല എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഏ.വി മധു അദ്ധ്യക്ഷത വഹിച്ചു. എസ്.എം സി ചെയർമാൻ ദാസൻ വളപ്പാടി ആമുഖഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് സ്വാഗതം പറഞ്ഞു. പ്രമുഖ നാടക കൃത്ത് പ്രകാശൻ കരിവെളളൂർ മുഖ്യപ്രഭാഷണം നടത്തി. സീനിയർ ടീച്ചർ പി.കെ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എം സി വൈസ്ചെയർമാൻ ഉമേശൻനർക്കല: പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.സരോ ജിനി. സ്റ്റാഫ് സെക്രട്ടറി വി കെ ഭാസ്കരൻ , സ്കൂൾ ലീഡർ സരോജ് കേളുനായർ എന്നിവർ ആശംസകൾ നേർന്നു. ആഘോഷ കമ്മറ്റി കൺവീനർ കെ വി പത്മനാഭൻ നന്ദി പറഞ്ഞു ‘സ്വാഗത ഗാനം കുട്ടികളുടെയും അമ്മമാരുടെയും നൃത്ത നിശ ‘മൈം ഷോ പിടിഎ യുടെ നാടകം എന്നിവ നടന്നു
കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂൾ അറുപത്തിയെട്ടാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷേർളി ജോർജ്, സീനിയർ ടീച്ചർ കെ.പി ബാബു എന്നിവർക്കുള്ള യാത്രയയപ്പും നടന്നു.