കെ.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗവും കാസർഗോഡ് ജില്ലാ സെക്രട്ടറിയുമായിരുന്ന പി ദിലീപ് കുമാർ മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു. പനത്തടി ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ്.

പി ദിലീപ് കുമാർ വിരമിക്കുന്നു.

കെ.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗവും കാസർഗോഡ് ജില്ലാ സെക്രട്ടറിയുമായിരുന്ന പി ദിലീപ് കുമാർ മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു. പനത്തടി ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ്.

1995 ൽ ഇടുക്കി ജില്ലയിലെ മന്നാൻ സമുദായത്തിൽ പെട്ട ആദിവാസി വിഭാഗത്തിൻ്റെ സെറ്റിൽമെൻ്റ് കോളനിയിലെഅരി വിളംചാൽ ഗവ: ട്രൈബൽ എൽ.പി.സ്കൂളിലാണ് സ്ഥിര നിയമനം ലഭിച്ചത് .അവർ ക്കൊപ്പം ജീവിച്ചു കൊണ്ട് ‘ആദിവാസി, തമിഴ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പOന സാമൂഹ്യ നിലവാരമുയർത്തുന്നതിനായി വിദ്യാലയം കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
2001 ൽ ജില്ലാന്തര സ്ഥലം മാറ്റത്തിലൂടെ കാസർഗോഡ് ജില്ലയിലെ ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിൽ പ്രൈമറി അധ്യാപകനായും തുടർന്ന് ഹൈസ്കൂൾ മലയാളം അധ്യാപകനായും സേവനമനുഷ്ഠിച്ചു.
കിഴക്കൻ മലയോര മേഖലയിലെ ഈ വിദ്യാലയത്തെ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റുന്നതിൽ സജീവമായി ഇടപെട്ടു.കെ.എസ്.ടി.എ.യുടെ ബ്രാഞ്ച് സെക്രട്ടറി, സബ് ജില്ല സെക്രട്ടറി, ജില്ലാ കലാവേദി കൺവീനർ ‘ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു 2018 മുതൽ ദീർഘകാലം ജില്ലാ സെക്രട്ടറിയായും തുടർന്ന് സംസ്ഥാന നിർവാഹക സമിതി അംഗമായി.
2001 ലെ അനിശ്ചിതകാല പണിമുടക്കം, 2013 ലെ അനിശ്ചിതകാല പണിമുടക്കം എന്നിവയടക്കമുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 2015ൽudf ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന അധ്യാപക ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി യെ തടഞ്ഞു എന്ന കേസിൽ പ്രതിചേർക്കപ്പെട്ടു.

2018 മുതൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽപൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ കാസർഗോഡ് ജില്ലാ കോഡിനേറ്ററായി അഞ്ചു വർഷക്കാലം ജില്ലയിലെ വിദ്യാഭ്യാസ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോ വിഡ് കാലത്ത് ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവത്ക്കരണ പരിപാടികൾക്കായി രൂപീകരിച്ച “മാഷ് ” പദ്ധതിയുടെ ജില്ലാ കോഡിനേറ്ററായി പ്രവർ ത്തിച്ചു.

പുരോഗമന കലാസാഹിത്യ സംഘം പനത്തടി ഏരിയ സെക്രട്ടറി, പ്രസിഡണ്ട്, ജില്ലാ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രദ്ധേയമായനിരവധി കഥകളും കവിതകളും രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻ്റെ കഥകൾ “തിരുട്ടു ഗ്രാമം” എന്നചെറുകഥാ സമാഹാരമായി 2014ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകൾക്ക് കെ.എം.കെ.പുരസ്കാരം, തുളുനാട് സാഹിത്യ പുരസ്കാരം, അധ്യാപക കലാവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ കേരള സ്റ്റേറ്റ്ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാന കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close