
പോത്താംകണ്ടം ഗവൺമെന്റ് യുപി സ്കൂളിൽ വായനവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട നിർവഹിച്ചു
പോത്താംകണ്ടം : പോത്താംകണ്ടം ഗവൺമെന്റ് യുപി സ്കൂളിൽ വായനവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട നിർവഹിച്ചു
.
വളർന്നുവരുന്ന തലമുറയിൽ വായനാശീലം കുറവാണെന്നും വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രശസ്തരായ വ്യക്തികൾ വായന ശീലമാക്കിയതിനെത്തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടായ സുപ്രധാനമായ മാറ്റങ്ങളെ കുറിച്ചും രസകരമായ രീതിയിൽ കുട്ടികളുടെ മുന്നിൽ അദ്ദേഹം അവതരിപ്പിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ മനോജ്, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനറായ ശ്രീമതി ദിവ്യ, സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് യാസർ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market