മടിക്കൈ വില്ലേജിൽ ഡിജിറ്റൽ സർവ്വെ ആരംഭിച്ചു..

മടിക്കൈ വില്ലേജിൽ ഡിജിറ്റൽ സർവ്വെ ആരംഭിച്ചു..

എല്ലാവർക്കും ഭൂമി ,എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്.ആദ്യ ഘട്ടത്തിലെ 18 വില്ലേജുകളും സർവ്വേ പൂർത്തിയാക്കി സർവ്വേ അതിരടയാളനിയമ പ്രകാരം 9(2)പ്രഖ്യാപിച്ചു.
17 വില്ലേജുകളിലും റവെന്യൂ ഭരണത്തിനു കൈമാറാനുള്ള ഒരുക്കത്തിലാണ്. രണ്ടാം ഘട്ടത്തിൽ 13 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ സർവ്വേ ആരംഭിച്ചു. പതിനാലാമത്തെ വില്ലേജ് മടിക്കൈ വില്ലേജിൽ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. പ്രീത. എസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ശ്രീ. പ്രകാശൻ. വി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ശ്രീലത. കെ വി,സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ കെ ആർ. രാജീവ്,അസിസ്റ്റന്റ് ഡയറക്ടർ ആസിഫ് അലിയാർ,വാർഡ് മെമ്പർമാരായ ശ്രീമതി. രമപദ്മനാഭൻ, ശ്രീ. രതീഷ്‌. ടി, ശ്രീമതി. ശൈലജ, ശ്രീ. എൻ. ഖാദർ, ശ്രീമതി. ലീല, ശ്രീമതി. രാധ, ശ്രീമതി. രജിത, ശ്രീമതി. സുഹറ, എന്നിവർ സംസാരിച്ചു. കെ. പി ഗംഗാധരൻ സ്വാഗതവും നരേഷ് കുന്നിയൂർ നന്ദിയും പറഞ്ഞു.
ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി സർവ്വേ അതിരടയാള നിയമപ്രകാരമുള്ള 9(2)പ്രസിദ്ധീകരിച്ചു ഭൂവുടമസ്ഥർ പരിശോധിച്ച് വ്യക്തത വരുത്തി പൂർണമായും കുറ്റമറ്റ രീതിയിൽ റിക്കാർഡുകൾ റവന്യൂ ഭരണത്തിന് കൈമാറും.കൈമാറിയതിനു ശേഷം എല്ലാ ഭൂമി സംബന്ധമായ സേവനങ്ങളും ഭൂമി ക്രയ വിക്രയങ്ങളും, വായ്പയും ഉൾപ്പെടെ യുള്ള പ്രധാന സേവനങ്ങൾ തുടർന്ന് ഓൺലൈൻ വഴി മാത്രമേ ലഭ്യമാവുകയുള്ളൂ. ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടലിൽ സിറ്റിസൺ‌ ലോഗിൻ ചെയ്ത് പരിശോധിക്കാൻ സാധിക്കും. കൂടാതെ ബന്ധപ്പെട്ട്ക്യാമ്പ് ഓഫീസിൽ സന്ദർശിച്ചോ, ചാർജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടോ പരാതി പരിഹരിക്കാവുന്നതാണ്.
എന്റെ ഭൂമി പോർട്ടൽ ലോഗിൻ ചെയ്യാനുള്ള വിലാസം : htpp://entebhoomi.kerala.gov.in


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close