
വായനമാസചരണത്തിന്റെ ഭാഗമായി പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗംകലാസാഹിത്യവേദിയുടെനേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച കുട്ടികൾക്ക് ഹൃദ്യമായഅനുഭവമായി.
നവ്യാനുഭവമായി പുസ്തക ചർച്ച:
പാക്കം:വായനമാസചരണത്തിന്റെ ഭാഗമായി പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗംകലാസാഹിത്യവേദിയുടെനേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച കുട്ടികൾക്ക് ഹൃദ്യമായഅനുഭവമായി.
യുപി,ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 35 ഓളം കുട്ടികളാണ്പുസ്തക ചർച്ചയിൽ പങ്കെടുത്തത്. ജാപ്പനീസ് നോവൽ മുതൽ പുതിയ തലമുറയിലെ എഴുത്തുകാരായ സിനാഷയുടെയും
നിമ്ന വിജയന്റെയും അഖിൽ പി ധർമ്മജന്റെയും പുസ്തകങ്ങൾ വരെ
കുട്ടികൾ ചർച്ച ചെയ്തു.നവ്യവും ഹൃദ്യവും ആഹ്ലാദകരവുമായ അനുഭവങ്ങളാണ് പുസ്തക ചർച്ച വഴി ലഭ്യമായതെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കുട്ടികൾ അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ
എം ഗിരീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ്
ശ്രീ പി കുഞ്ഞിരാമൻ കുട്ടികൾക്ക് ആശംസനേർന്നു. വിദ്യാരംഗം സാഹിത്യവേദി കോഡിനേറ്റർമാരായ ശ്രീമതി പി പി ജയശ്രീ, ശ്രീമതി രജനി കെ എന്നിവർ നേതൃത്വം പരിപാടിക്ക് നൽകി.