ബേപ്പൂർ സുൽത്താൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ സ്ക്കൂൾ മുറ്റത്തെത്തിയപ്പോൾ കുട്ടികൾക്ക് ആവേശം.ബഷീർ ദിനാചരണഭാഗമായി ചന്തേര ഇസ്സത്തുൽ ഇസ്ലാം എ .എൽ .പി .സ്ക്കൂളിൽ സംഘടിപ്പിച്ച സുൽത്താൻ്റെ ഓർമ്മകൾ എന്ന പരിപാടിയിലാണ് നൂറോളം കഥാപാത്രങ്ങൾ എത്തിയത്.

ഒരു പുസ്തകം പരിചയപ്പെടുത്തിയപ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങൾ എന്ന തോതിൽ ഭൂരിഭാഗം കുട്ടികളും വേഷമിട്ടു.ബഷീർ, മജീദ്, സുഹ്റ, പാത്തുമ, ഫാബി, ആനുമ്മ, അബ്ദുൾ ഖാദർ, കേശവൻ നായർ, സാറാമ്മ, പൊൻകുരിശ് തോമ, ഒറ്റക്കണ്ണൻപോക്കർ എന്നിവരെല്ലാം സ്കൂൾ മുറ്റത്ത് എത്തി.പ്രധാനാധ്യാപിക കെ.ആർ. ഹേമലത, പി.ബാലചന്ദ്രൻ, ടി.റജിന, എം.ടി.പി.ഷാമില, വിനയൻ പിലിക്കോട്, പ്രജിത, ബിജി, ശ്രീജ, ധന്യ, റൈഹാനത്ത് എന്നിവർ നേതൃത്വം നൽകി.
ചന്തേര ഇസ്സത്തുൽ സ്ക്കൂൾ മുറ്റത്ത് നിറഞ്ഞ ബഷീർ കഥാപാത്രങ്ങൾ
Live Cricket
Live Share Market