തൃക്കരിപ്പൂരിൽഎൻ എസ് എസ് യൂണിറ്റ് ന്റെ ‘തണൽ’ ക്യാമ്പയിൻ തുടങ്ങി
*തൃക്കരിപ്പൂരിൽഎൻ എസ് എസ് യൂണിറ്റ് ന്റെ ‘തണൽ’ ക്യാമ്പയിൻ തുടങ്ങി
കാസറഗോഡ് ജില്ലയിലെ ജനങ്ങളെ ഇൻഷുറൻസ് പദ്ധതികളിലൂടെ സുരക്ഷിതരാക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാ സെൽ എന്നിവയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങളിൽ പങ്ക് ചേർന്ന് കൊണ്ട് തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ‘ തണൽ ‘ എന്ന പേരിൽ നടപ്പാക്കുന്ന ഗൃഹ സന്ദർശന ക്യാമ്പയിന് തുടക്കമായി.
വിവിധ ദേശ സാൽകൃത ബാങ്കുകളിൽ സേവിങ്സ് അക്കൗണ്ട് ഉള്ള 18 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും കേവലം ഇരുപത് രൂപാ വാർഷിക പ്രീമിയം നിരക്കിൽ രണ്ട് ലക്ഷം രൂപാ യുടെ അപകട മരണ ഇൻഷുറൻസ് പരി രക്ഷ ഉറപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ പി എം എസ് ബി വൈ പദ്ധതി, ഏതു തരത്തിലുള്ള മരണം സംഭവിച്ചാലും രണ്ട് ലക്ഷം രൂപായുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന,
നാനൂറ്റി മുപ്പത്തി ആറു രൂപായുടെ പ്രീമിയം തുകയുടെ പി എം ജെ ജെ ബി വൈ എന്നീ പദ്ധതികളെ കുറിച്ച് പൊതു ജനങ്ങളിൽ ബോധ വത്കരണം നടത്തുന്നതിനുള്ള ഗൃഹ സന്ദർശനവും, പദ്ധതികളിൽ ചേരാൻ താല്പര്യമുള്ളവർക്ക് വീടുകളിൽ നിന്ന് തന്നെ പദ്ധതികളുടെ എൻറോൾമെന്റ് ഫോറങ്ങൾ പൂരിപ്പിച്ചു നൽകുന്നതിനുള്ള അവസരമുണ്ടാക്കലുമാണ് ക്യാമ്പയിന്റെ ഉള്ളടക്കം. തുടർന്ന് ഈ അപേക്ഷ ഫോറങ്ങൾ ബന്ധപ്പെട്ട ബാങ്കുകൾക്ക് കൈമാറും.
വിദ്യാർത്ഥികളുടെ ക്യാമ്പയിൻ ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ നൂറിലധികം പേരാണ് പദ്ധതികളിൽ ചേരാൻ തയ്യാർ ആയിട്ടുള്ളത്.ഗൃഹ സന്ദർശന ക്യാമ്പയിന്റെ തുടർച്ചയായി താല്പര്യമുള്ള വർക്കായ് തൃക്കരിപ്പൂർ ടൗണിൽ പദ്ദതികളുടെ ഒരു എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിക്കാനും എൻ എസ് എസ് യൂണിറ്റ് ശ്രമിക്കുന്നുണ്ട്.
ഗൃഹ സന്ദർശനത്തിനായുള്ള പദ്ധതി എൻറോൾമെന്റ് ഫോറങ്ങൾ എൻ എസ് എസ് വോളന്റീർ ലീഡർമാർക്ക് കൈമാറി ലീഡ് ബാങ്ക് ജില്ലാ മാനേജർ എസ് തിപ്പേഷ് യൂണിറ്റ് ന്റെ ക്യാമ്പയിൻ പ്രവർത്തനനങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് എ ജി നൂർ ഉൽ അമീൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ പി സീമ,ലീഡ് ബാങ്ക് ജില്ലാ ഓഫീസർ പി ഹാരിഷ്, സി എഫ് എൽ
കോർഡിനേറ്റർ കെ പി ലിൻസി എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വോളന്റീർ സെക്രട്ടറി എം ശ്രദ്ധ നന്ദിയും പറഞ്ഞു.