
വയനാടിൻ്റെ കണ്ണീരൊപ്പാൻ സ്നേഹക്കുടുക്കയും സ്നേഹാഞ്ജലിയുമായി പെരുമ്പയിലെ കുട്ടികൾ
വയനാടിൻ്റെ കണ്ണീരൊപ്പാൻ
സ്നേഹക്കുടുക്കയും സ്നേഹാഞ്ജലിയുമായി പെരുമ്പയിലെ കുട്ടികൾ
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനും നാടിൻ്റെ അതിജീവനത്തിന് താങ്ങാവാനും പെരുമ്പ ജി.എം.യു.പി.സ്ക്കൂളിലെ കുട്ടികൾ. സ്ക്കൂളിലെ മുഴുവൻ കുട്ടികളും ക്ലാസ്സ് തലത്തിൽ ശേഖരിച്ച തുക സ്നേഹക്കുടുക്കകളിലാക്കിയാണ് കുട്ടികൾ സമർപ്പിച്ചത്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള മുഴുവൻ കുട്ടികളും സ്നേഹക്കുടുക്കയിൽ പങ്കാളികളായി. കുട്ടികളുടെ തുകയ്ക്കൊപ്പം സ്ക്കൂൾ PTA കമ്മിറ്റിയുടെ സംഭാവനയും ചേർത്ത് ആകെ .36500…… രൂപ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പയ്യന്നൂർ MLA ശ്രീ.ടി.ഐ.മധുസൂദനനെ ഏൽപ്പിച്ചു.പ്രശസ്ത ചിത്രകാരൻ കലേഷ് കല, വയനാടിനായി കാൻവാസിൽ
സ്നേഹചിത്രാഞ്ജലിയൊരുക്കി. ദുരന്തത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി സ്നേഹദീപാഞ്ജലിയും പുഷ്പാഞ്ജലിയും ഒരുക്കി. പയ്യന്നൂർAE0 ശ്രീ.ജ്യോതിബസു മാസ്റ്റർ, വാർഡ് കൗൺസിലർ ഇഖ്ബാൽ പോപ്പുലർ, SMC ചെയർമാൻ വി.ടി.രഞ്ജിത്ത്, മദർ PTAപ്രസിഡൻ്റ് റുഖിയ.സി.എ, ഹെഡ്മാസ്റ്റർ സി.എം.വിനയചന്ദ്രൻ, വി.പ്രമോദ് തുടങ്ങിവർ സംസാരിച്ചു.