ശോഭന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വജ്ര ജൂബിലി ആഘോഷം സംഘടിപ്പിച്ചു

വായനയും ചിന്തയും നിലച്ചിടത്ത് ഫാസിസം വളർന്നു- അജിത്കൊകൊളാടി
രാവണീശ്വരം: വായനയും ചിന്തയും നിലക്കുന്നിടത്താണ് ഫാസിസം ഉണ്ടാവുന്നത് എന്ന് ഗ്രന്ഥശാല സംഘം എക്സിക്യൂട്ടീവ് അംഗം അജിത് കൊളാടി.
ശോഭന ആർട്സ് ആന്റ് സ്പോർട്സ്
ക്ലബ്ബ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാതന്ത്ര്യ സമരവും നവോത്ഥാനവും എന്ന വിഷയത്തിലൂന്നി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്താശേഷിയെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യുന്നത്. ചിന്താശേഷിയില്ലാത്ത സമൂഹത്തെ വാർത്തെടുത്താൽ ജനങ്ങളെ എളുപ്പത്തിൽ കീഴ്പെടുത്താം. വലിയ ചിന്തകൻമാർ വഹിച്ച പദവിയിലാണ് ഒരു പുസ്തകം പോലും വായിക്കാത്ത പുതിയ ഭരണാധികാരികൾ ഇരിക്കുന്നത്. അദ്ദേഹം പറഞ്ഞു. ഗ്രന്ഥാലയ ദിനത്തിന്റെ ഭാഗമായുള്ള അക്ഷര ദീപം തെളിയിക്കൽ പരിപാടിയും അദ്ദേഹം നിർവഹിച്ചു.സബ് കമ്മിറ്റി ചെയർമാൻ ഗംഗാധരൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. കെ.വി കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ സംസാരിച്ചു. എം മുരളീധരൻ സ്വാഗതം പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close