
സോളോ ചിത്രപ്രദർശനത്തിന് ഒരുങ്ങി കാഞ്ഞങ്ങാട് സൗത്തിലെ യുവ ചിത്രകാരൻ ഋഷി കൃഷ്ണൻ.
സോളോ ചിത്രപ്രദർശനത്തിന് ഒരുങ്ങി കാഞ്ഞങ്ങാട് സൗത്തിലെ യുവ ചിത്രകാരൻ ഋഷി കൃഷ്ണൻ.
ഇവാൻഷി എന്ന ഇറ്റാലിയൻ പദമായ ദൈവാനുഗ്രഹം എന്ന അർത്ഥം വരുന്ന പേരിൽ കേരള ലളിതകല അക്കാദമി കാഞ്ഞങ്ങാട് ആർട്ട് ഗ്യാലറി യിൽ തന്റെ ചിത്രങ്ങളുമായി 21/09/2024ന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത്ഹോസ്ദുർഗ് ബി ആർ സി ബി പി സി ആയ ഡോക്ടർ കെ വി രാജേഷ് ആണ്. ചെറുപ്രായത്തിൽ തന്നെ ഒരുപാട് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ആളാണ് ഋഷി കൃഷ്ണൻ. തന്റെ ചിത്രങ്ങളെല്ലാം ഒരുക്കി ആദ്യമായാണ് ഒരു ചിത്രപ്രദർശന ത്തിനു ഒരുങ്ങുന്നത്. നിലവിൽ പാക്കം പെരിയ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഋഷി കൃഷ്ണൻ ചിത്രകല അധ്യാപകനും ഇപ്പോൾ ബിആർസി ഹൊസ് ദുർഗിൽ സി ആർ സി കോഡിനേറ്റർ ആയ ഉണ്ണികൃഷ്ണന്റെയും, സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ ഗിജിന ഗോപിയുടെയും മകനാണ്