ബാലസഭയുടെ ഉദ്ഘാടനവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു.
ബാലസഭയുടെ ഉദ്ഘാടനവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു.
മുഴക്കോം : മുഴക്കോം Gup സ്കൂളിൽ ബാലസഭ ബിനേഷ് മുഴക്കോം ഉദ്ഘാടനം ചെയ്തു. ബാലസഭയുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കും. കുട്ടികളിൽ ജനാധിപത്യ ബോധവും സംഘബോധവും സഹകരണ മനോഭാവവും ശാസ്ത്രബോധവും സൃഷ്ടിക്കാനുള്ള നേതൃത്വമായി മാറാൻ ബാലസഭയ്ക്ക് കഴിയണം. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം വാർഡ് മെമ്പർ എൻ.വി. രാമചന്ദ്രൻ നിർവഹിച്ചു. ദ്രൗപതി ടീച്ചർ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മിസ്ട്രസ് ചന്ദ്രമതി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. രാജു , പി.കെ.ബിജു, ബാബു തുരുത്തിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിയിൽ സംസ്കൃതം സംഘനൃത്തം പ്രത്യേക ശ്രദ്ധയാകർഷിച്ചു. ഋതുൽ ആർ രാജു നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market