പുരോഗമന കലാസാഹിത്യ സംഘം കാസറഗോഡ് ജില്ലാ സമ്മേളനം – അനുബന്ധ പരിപാടികൾക്ക് തുടക്കമായി. ചെറുവത്തൂർ ജീവൻ വിദ്യാ കോളേജിൽ വെച്ച് നടന്ന സാഹിത്യ രചനാ മത്സരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

*പുരോഗമന കലാസാഹിത്യ സംഘം കാസറഗോഡ് ജില്ലാ സമ്മേളനം – അനുബന്ധ പരിപാടികൾക്ക് തുടക്കമായി. ചെറുവത്തൂർ ജീവൻ വിദ്യാ കോളേജിൽ വെച്ച് നടന്ന സാഹിത്യ രചനാ മത്സരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.*

കഥ ,കവിത ,ഉപന്യാസം എന്നീ ഇനങ്ങളിൽ പൊതുജനങ്ങൾ ,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി 30 ഓളം മത്സാർത്ഥികൾ പങ്കെടുത്തു.
പുരോഗമന കലാ സാഹിത്യ സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റിയംഗം കെ.കെ നായർ അധ്യക്ഷനായി. പു.ക.സ ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത്, ജില്ലാ എക്സിക്യുട്ടിവ് അംഗം ഡോ: കെ.വി സജീവൻ ഏരിയാ സെക്രട്ടറി അനീഷ് വെങ്ങാട്ട്‌ എന്നിവർ സംസാരിച്ചു. അനുബന്ധ പരിപാടിയുടെ കൺവീനർ വിനോദ് ആലന്തട്ട സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം വിജയൻ പള്ളിപ്പാറ നന്ദിയും പറഞ്ഞു.ഉണ്ണിക്കൃഷ്ണൻ കണ്ണംകുളം ,വിജയൻ ഇടയലിക്കാട്. രാജേഷ് അമ്മിഞ്ഞിക്കോട് ,എസ് വി അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.അനുബന്ധ പരിപാടികളായി ഒക്ടോബർ 1ന് ചെറുവത്തുർ ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്ക് വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ പ്രശസ്ത എഴുത്തുകാരൻ കെ.ഇ എനിൻ്റെ പഠന ക്ലാസ്സ് ,ഒക്ടോബർ 5 ന് ജില്ലയിലെ മുഴുവൻ യൂനിറ്റുകളിലും സാംസ്ക്കാരിക സദസ്സ്, ഒക്ടോബർ – 3 മുതൽ 14 വരെ ചെറുവത്തൂർ ടൗണിൽ പുസ്തകോത്സവം . ഡോ. എ എം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 4ന് വൈകുന്നേരം കാരിയിൽ ശ്രീകുമാർ ക്ലബ്ബിൽ തെരുവ് നാടകോത്സവം എം കെ മനോഹരൻ ഉദ്ഘാടനം ചെയ്യും, ഒക്ടോബർ 7 ന് വൈകുന്നേരം പടന്ന മൂസസഹാജി മുക്കിൽ ഡോ: എം സി അബ്ദുൾ നാസറിൻ്റെ പ്രഭാഷണം, ഒക്ടോബർ 12 ന് വൈകുന്നേരം ചീമേനി ചാനടുക്കത്ത് പ്രൊഫ എം എം നാരായണൻ്റെ പ്രഭാഷണം, ഒക്ടോബർ 13ന് വൈകുന്നേരം ചെറുവത്തൂർ ടൗണിൽ വിളംബര ജാഥയും കൊട്ടും വരയും നാടക ഗാനങ്ങളുടെ അവതരണവും നടക്കും, ഒക്‌ടോബർ 14 ന് വൈകുന്നേരം 4 മണിക്ക് സംഘത്തിൻ്റ ആദ്യകാല നേതൃത്വത്തെ ആദരിക്കലും ഡോ:കെ എം അനിലിൻ്റെ പ്രഭാഷണവും ചെറുവത്തൂർ ടൗണിൽ വെച്ച് നടക്കും. പരിപാടി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.തുടർന്ന് വി കെ എസ്സ് ഗായക സംഘം പയ്യന്നൂർ അവതരിപ്പിക്കുന്ന പാട്ട് കൂട്ടം അരങ്ങേറും. ഒക്ടോബർ 15ന് ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത വാഗ്മിയും എഴുത്തു കാരനുമായ സുനിൽ പി ഇളയിടം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യും.പരിപാടികളെക്കുറിച്ച് ജയചന്ദ്രൻ കുട്ടമത്ത് വിശദീകരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close